
നിർമ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘം പോലീസ് പിടിയിൽ
- ഇരുവരും ചേർന്ന് മോഷ്ടിച്ചത് 30,000 രൂപയോളം വിലവരുന്ന ഗേറ്റാണ്
കോഴിക്കോട്:നിർമ്മാണത്തിലിരുന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച രണ്ടംഗ സംഘം പോലീസ് പിടിയിൽ. അരക്കിണർ പാലശ്ശേരിമഠം സലീം(47), ബേപ്പൂർ വെസ്റ്റ്മാഹി ചേനോടത്ത് നിഖിൽ(32) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ബേപ്പൂർ നടുവട്ടം ചേനോത്ത് (ജിയുപി) സ്‌കൂളിന് സമീപം ‘റാബിയ മൻസിൽ’ എന്ന വീടിന്റെ ഗേറ്റ് മോഷ്ടിച്ച സംഭവത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും ചേർന്ന് മോഷ്ടിച്ചത് 30,000 രൂപയോളം വിലവരുന്ന ഗേറ്റാണ്. ഇരുവരും മാറാട്, ഫറോക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരി ഉപയോഗ കേസുകളിൽ ഉൾപ്പെടെ പ്രതികളാണെന്ന് അറസ്റ്റ് ചെയ്ത മാറാട് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. മാറാട് ഇൻസ്പെക്ടർ ബെന്നി ലാലു, എസ്ഐമാരായ അജിത്ത്, സാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
CATEGORIES News