നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ- കൊയിലാണ്ടി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ- കൊയിലാണ്ടി നഗരസഭ ഏകദിന ശില്പശാല സംഘടിപ്പിച്ചു

  • ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ഹരിതകേരളം മിഷനുമായ് ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ “നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ” പദ്ധതിയുടെ ഭാഗമായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.

സ്റ്റാൻ്റിംഗ്കമ്മറ്റി അധ്യക്ഷരായ കെ. എ. ഇന്ദിര, കെ. ഷിജു. നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ ,വി. പി ഇബ്രാഹിം കുട്ടി, സിന്ധു സുരേഷ്. നഗരസഭ സെക്രട്ടറി ഇന്ദു.എസ്ശ.ങ്കരി എന്നിവർ ചടങ്ങിൽ സംസാരിച്ചു. സിഡബ്ല്യുആർഡിഎം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ പരിസ്ഥിതിയും കാർബൺ എമിഷനും സംബന്ധിച്ച് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭയുടെ ജല സംരക്ഷണ മേഖലയിലെ പ്രധാന പ്രവർത്തനമായ ജല ബജറ്റും പ്രകാശനം ചെയ്തു.

നഗരസഭ കൗൺസിലർമാർ, സ്ഥാപന മേധാവിമാർ, സിഡിഎസ് മെമ്പർമാർ, എൻഎസ്എസ് വളണ്ടിയർമാർ, വ്യത്യസ്ത മേഖലയിലെ വിദഗ്‌ധർ വിദ്യാർത്ഥികൾ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ,ഉദ്യോഗസ്ഥർ, ഹരിത കേരളം മിഷൻ ജില്ലാ ടീം അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും ആരോഗ്യ സ്റ്റാൻ്റിംഗ്കമ്മറ്റി ചെയർപേഴ്സൻ സി. പ്രജില നന്ദിയും രേഖപ്പെടുത്തി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )