
നെല്ല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു
- പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്
കൊയിലാണ്ടി : നവജാത ശിശുവിന്റെ മൃതദേഹം നെല്ല്യാടി പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. മൃതദേഹത്തിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. പോസ്റ്റുമോർട്ടം നടപടികൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുരോഗമിക്കുകയാണ്.

പയ്യോളി സിഐ എ.കെ.സജീഷിനാണ് അന്വേഷണച്ചുമതല. മൃതദേഹത്തിന് എത്ര ദിവസത്തെ പഴക്കമുണ്ടെന്നതടക്കമുള്ള കാര്യങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകുള്ളൂ .നെല്ല്യാടി പാലത്തിന് സമീപം ഇന്നലെ രാത്രി 12 മണിയോടെ കളത്തിൻകടവിൽ മീൻ പിടിക്കാൻ പോയവരാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. പൊക്കിൾക്കൊടി മുറിച്ചുമാറ്റാത്ത നിലയിലായിരുന്നു മൃതദേഹം.

CATEGORIES News