നേമം ഇത്തവണ കൈവിടില്ല ; വികസനവും ജനപിന്തുണയും വിജയമുറപ്പിക്കുമെന്ന് വി. ശിവൻകുട്ടി

നേമം ഇത്തവണ കൈവിടില്ല ; വികസനവും ജനപിന്തുണയും വിജയമുറപ്പിക്കുമെന്ന് വി. ശിവൻകുട്ടി

  • മണ്ഡലത്തിൽ ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവും തന്റെ വിജയത്തിന് കരുത്താകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നേമം മണ്ഡലത്തിൽ തനിക്ക് തികഞ്ഞ വിജയപ്രതീക്ഷയാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. മണ്ഡലത്തിൽ ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവും തന്റെ വിജയത്തിന് കരുത്താകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

നേമത്ത് മുമ്പ് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിൽ രണ്ടിലും താൻ വിജയിച്ചിട്ടുണ്ടെന്നും ബിജെപി വിജയിച്ച തിരഞ്ഞെടുപ്പിൽ പോലും തനിക്ക് 59,000 വോട്ടുകൾ ലഭിച്ചിരുന്നുവെന്നും ശിവൻകുട്ടി ഓർമ്മിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )