
നൊച്ചാട് കാട്ടുപന്നിശല്യം രൂക്ഷം
- 500 ചുമടിലധികം കപ്പ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചു
പേരാമ്പ്ര: നൊച്ചാട് നിലമ്പറത്താഴ കാട്ടു പന്നിശല്യം കാരണം വ്യാപക കൃഷിനാശം ഉണ്ടായതായി പരാതി. പ്രദേശത്ത് കൃഷിയിറക്കിയ 500 ചുമടിലധികം കപ്പ യാണ് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.
20ലധികം നേന്ത്രവാഴകളും മറ്റ് കൃഷികളും കാട്ടുപന്നി നശിപ്പിച്ചതായി നാട്ടുകാർ പറയുന്നു.

കർഷകർക്ക് 50,000ത്തിലധികം രൂപ യുടെ നഷ്ടമുണ്ടായിട്ടുണ്ട്. കൃഷി ഓഫിസർ ഉൾപ്പെടെയുള്ള അധികാരികൾ സ്ഥലം സന്ദ ർശിച്ച് നാശനഷ്ടം വിലയിരുത്തണമെന്ന് കർ ഷകർ ആവശ്യപ്പെട്ടു. പ്രദേശത്ത് കാട്ടുപന്നി ക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നതു കാരണം ആരും കൃഷിയിറക്കുന്നില്ല എന്നും നാട്ടുകാർ ആരോപിച്ചു.
CATEGORIES News