
നന്തിബസാർ പ്രദേശവാസികൾ പരിഭ്രാന്തിയിൽ
- റെയിൽവേ ട്രാക്കിനു സമീപത്തെ വെള്ളക്കെട്ടിലൂടെ ജീവി പോയതായാണ് പ്രദേശവാസിയായ സ്ത്രീ കഴിഞ്ഞദിവസം പറഞ്ഞത്.
നന്തിബസാർ : നന്തി റെയിൽവേ ലൈനിനു സമീപം പുലിയെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായ വിവരത്തെത്തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ചൊവ്വാഴ്ച രാത്രിയും അജ്ഞാതജീവിയെ കണ്ടതായി വിവരമുണ്ട്. റെയിൽവേ ട്രാക്കിനു സമീപത്തെ വെള്ളക്കെട്ടിലൂടെ ജീവി പോയതായാണ് പ്രദേശവാസിയായ സ്ത്രീ കഴിഞ്ഞദിവസം പറഞ്ഞത്. പുലിയെന്നു തോന്നിപ്പിക്കുന്ന വന്യജീവിയെയാണ് കണ്ടതെന്ന് അവർ ഉറപ്പിച്ചുപറഞ്ഞു.

അജ്ഞാതജീവിയുടെ കാൽപ്പാടുകൾ ചിലയിടങ്ങളിൽ പതിഞ്ഞതായി നാട്ടുകാർ പറയുന്നു. റെയിൽവേ ട്രാക്കിന്റെ പടിഞ്ഞാറുഭാഗത്തേക്കാണ് അജ്ഞാതജീവി പോയതെന്നാണ് ആളുകൾ പറയുന്നത്. വനംവകുപ്പധികൃതർ ഇവിടെ കൂട് സ്ഥാപിക്കണമെന്നാണ് ആവശ്യം
CATEGORIES News