
പതിന്നാലുകാരനെ മർദിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ
- പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു
പേരാമ്പ്ര :മകനെ മർദിച്ച കേസിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് എടുത്തത് പതിന്നാലുകാരനായ മകൻ്റെ പരാതിയിലാണ്. വീട്ടിൽവെച്ച് കൈക്കും പുറത്തും മുഖത്തും കൈകൊണ്ടടിക്കുകയും വാക്കത്തിപ്പിടികൊണ്ട് തുടയ്ക്ക് അടിക്കുകയും ചെയ്തെന്നാണ് പരാതി.
നടുവണ്ണൂർ കരുവണ്ണൂർ തയ്യുള്ളതിൽ മീത്തൽ ശ്രീജിത്തിനെയാണ് (42) പേരാമ്പ്ര എസ്ഐ എം. കുഞ്ഞമ്മദ് അറസ്റ്റ് ചെയ്ത ത്.പ്രതിയെ പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തു.
CATEGORIES News