പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

  • എംടി വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ

ന്യൂഡൽഹി :രാജ്യം പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യകാരൻ എംടി വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. ഹോക്കി താരം പിആർ ശ്രീജേഷിനും ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും പത്മവിഭൂഷൺ. നടി ശോഭനയ്ക്ക് പത്മഭൂഷൺ. കേരളത്തിന്റെ സ്വന്തം ഫുട്ബോൾ താരം ഐഎം വിജയനും ഡോ. കെ ഓമനക്കുട്ടിക്കും പത്മശ്രീ പുരസ്കാരവും ലഭിച്ചു.
സിനിമാ താരങ്ങളായ അജിത്തിനും നന്ദമുരി ബാലകൃഷ്ണ എന്ന തെലുഗു താരം ബാലയ്യക്കും പത്മഭൂഷൺ പുരസ്കാരം. ഇവർക്കുപുറമേ , നടൻ അനന്ത് നാഗ്, സംവിധായകൻ ശേഖർ കപൂർ എന്നിവർക്കും പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചു. വിഖ്യാത ഗസൽ ഗായകനായ പങ്കജ് ഉദാസിന് മരണാനന്തര ബഹുമതിയായി പത്മഭൂഷൺ നൽകി ആദരിച്ചു. നടി മമത ശങ്കർ, മറാത്തി നടൻ അശോക് സറഫ് തുടങ്ങിയവർക്ക് പത്മശ്രീ പുരസ്കാരവും പ്രഖ്യാപിച്ചു.

നടിയും നർത്തകിയുമായ ശോഭന മലയാളം, തെലുഗു, തമിഴ് സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുതവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ഒരുതവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക‌ാരവും നേടി.2006-ൽ ശോഭനയെ രാജ്യം പത്മശ്രീ പുരസ്കാരം നൽകിയും ആദരിച്ചിരുന്നു.തമിഴ് നടനും റേസിങ് താരവുമായ അജിത് കുമാർ നിരവധി സിനിമകളിൽ നടന്നായിട്ടുണ്ട്. തെലുഗു നടനും നിർമാതാവും രാഷ്ട്രീയനേതാവുമാണ് ബാലയ്യ, എൻ.ബി.കെ. എന്നിങ്ങനെയുള്ള പേരുകളിലാണ് അറിയപ്പെടുന്നത്. 2014 മുതൽ ആന്ധ്രാപ്രദേശിലെ ഹിന്ദുപുർ നിയമസഭ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ. കൂടിയാണ് ബാലയ്യ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )