
പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും
- പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു
അടൂർ: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാർഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിൾ പരിശോധിക്കും.
പോസ്റ്റുമോർട്ടത്തിൽ വിദ്യാർഥി അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പെൺകുട്ടിയുടെ സുഹൃത്തായ 17- കാരന്റെ രക്തസാമ്പിളുകൾ പരിശോധയ്ക്ക് അയച്ചത്. ഗർഭസ്ഥ ശിശുവിൻ്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്.

ഗർഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണത്തിലാണ് നിലവിൽ പോലീസ്. അതിനുശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടായേക്കും. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പിന്നീട് പോക്സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു.
CATEGORIES News