
പന്തീരാങ്കാവ് ഗാർഹിക പീഢന പരാതി; സമ്മർദ്ദം ചെലുത്തി പറയിപ്പിച്ചതല്ല-അച്ഛൻ
- ഭർത്താവിനെതിരെ നൽകിയ പരാതികൾ പിൻവലിക്കാൻ പെൺകട്ടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയതായി പ്രതിഭാഗം വക്കീൽ അറിയിച്ചു.
പന്തീരാങ്കാവ് ഗാർഹിക പീഢന കേസ്സിൽ പരാതി ശരിയല്ലെന്നും വീട്ടുകാരുടെ സമ്മർദ്ദം മൂലമാണ് ഭർത്താവ് രാഹുലിനെതിരെ കടുത്ത പീഢന പരാതി നൽകേണ്ടി വന്നതുമെന്നുമുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ശരിയല്ലെന്നു അച്ഛൻ. അവളുടെ ശരീരത്തിലുണ്ടായിരുന്ന പരുക്കുകൾ ഞങ്ങൾ സൃഷ്ടിച്ചതല്ല. മകൾ ഇപ്പോൾ ഭർത്താവിൻ്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണ്. മകളെ കാണാനില്ല എന്ന പരാതി നൽകിയിട്ടുണ്ട് – അച്ഛൻ പറഞ്ഞു.
കേസുകൾ പിൻവലിക്കാൻ പരാതിക്കാരി
ഭർത്താവിനെതിരെ നൽകിയ പരാതികൾ പിൻവലിക്കാൻ പെൺകട്ടി ഹൈക്കോടതിയിൽ അപേക്ഷ നൽകിയതായി പ്രതിഭാഗം വക്കീൽ അറിയിച്ചു. അതിൽ നടപടിക്രമങ്ങൾ മുന്നോട്ട് പോവുകയാണ്. ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പിണക്കം മാത്രമാണുണ്ടായത്. അത് അവർ പരിഹരിച്ചു – വക്കീൽ വിശദീകരിച്ചു.
വിവാദമായ ഗാർഹിക പീഢന പരാതിയിൽ അന്വേഷണം അട്ടിമറിച്ചെന്ന കേസിൽ പോലീസുകാർ സസ്പെൻഷനിലാണ് ഇപ്പോൾ. കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു.