
മോൻത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റി ശക്തിയാർജിച്ചു
- തിരമാലകൾ നാലു മീറ്റർവ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലെന്ന നിലയി. ആന്ധ്രായിലെ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി.
ചെന്നൈ: മോൻത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റി ശക്തിയാർജിച്ചു.
ഇതേതുടർന്ന് ആന്ധ്രാ തീരത്ത് കടൽക്ഷോഭവും ശക്തമായി. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റർ മാത്രം അകലെയാണ് മോൻത.
വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും.തിരമാലകൾ നാലു മീറ്റർവ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻകരുതലെന്ന നിലയി. ആന്ധ്രായിലെ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി. ആന്ധ്രയുടെ തീരദേശ ജില്ലകളിൽ മഴ കനത്തു.ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.110 കിലോമീറ്റർ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക.

മച്ചിലിപട്ടണത്തിനും, കലിംഗപട്ടണത്തിനും ഇടയിലായിരിക്കും കരതൊടുക. സഹായങ്ങൾക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ഹെൽപ് ഡെസ്ക് രൂപീകരിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. എയർഇന്ത്യയും, ഇൻഡിഗോയുമാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.
വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
