
പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം-ജോയൻ്റ് കൗൺസിൽ
- ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി റാം മനോഹർ സമ്മേളനം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:2024 ജൂലൈ 01മുതൽ മുൻകാല പ്രാബല്യത്തിൽ പന്ത്രണ്ടാം ശമ്പള പരിഷ്കരണനടപടികൾ ഉടൻ ആരംഭിക്കണമെന്ന് ജോയൻ്റ് കൗൺസിൽ കൊയിലാണ്ടി മേഖലാ സമ്മേളനം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ജോയൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം പി റാം മനോഹർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് ഷീന വി സി അദ്ധ്യക്ഷയായി.

ജില്ലാ പ്രസിഡൻ്റ് കെ അജിന സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി സുനിൽ കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം സി പി മണി, ജില്ലാ കമ്മിറ്റി അംഗം ഷോളി എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി മേഘനാഥ് കെ കെ സ്വാഗതമാശംസിച്ചു സംസാരിച്ചു.ഭാരവാഹികളായി മേഘനാഥ് കെ കെ സെക്രട്ടറി, ഷീന വി സി പ്രസിഡൻ്റ് എന്നിവരെ തെരഞ്ഞെടുത്തു.
CATEGORIES News