പയ്യോളിക്കി എംഎൽഎയുടെ ഓണ സമ്മാനം

പയ്യോളിക്കി എംഎൽഎയുടെ ഓണ സമ്മാനം

  • പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ കെട്ടിടം ഉയരും; മൂന്നുകോടി രൂപയുടെ ഭരണാനുമതി

പയ്യോളി: പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ മൂന്നുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. 2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ പുതിയ കെട്ടിടത്തിന് മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. അതിൻ്റെ തുടർനടപടികളുടെ ഭാഗമായാണ് ഇപ്പോൾ ഭരണാനുമതിയായിരിക്കുന്നത്.

കെട്ടിടത്തിന്റെ സ്ട്രക്ച്ചറൽ ഡ്രോയിംഗും ഡിസൈനും പൂർത്തിയാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കും. സാങ്കേതികാനുമതി കൂടെ ലഭിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കാനാവും.പയ്യോളി ഹയർസെക്കണ്ടറി സ്‌കൂളിൽ അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് കഴിഞ്ഞ നാളുകളിലുണ്ടായത്. കിഫ്ബി മുഖേനെ രണ്ടു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും 81.17 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച വി.എച്ച്.എസ്.സി കെട്ടിടത്തിന്റെയും ഉദ്ഘാടനം കഴിഞ്ഞ നാളുകളിലാണ് നിർവ്വഹിച്ചത്.വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ച കെട്ടിടത്തിന്റെ പ്രവൃത്തിയും നടന്നുവരികയാണ്. അതിനോടൊപ്പമാണ് പുതിയ കെട്ടിടത്തിന് മൂന്ന് കോടി രൂപ കൂടെ അനുവദിച്ചത്.

CATEGORIES
TAGS
Share This

COMMENTS Wordpress (0) Disqus ( )