
പയ്യോളി ദേശീയപാതയിൽ ദുരിതയാത്ര
- ദേശീയപാതയുടെ ഇരുസർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
പയ്യോളി: മഴ പെയ്യുമ്പോൾ വെള്ളക്കെട്ടും കുഴിയും ചളിയിലും നിറയുന്ന ദേശീയപാതയിൽ മഴ മാറി വെയിൽ വന്നാൽ അതിരൂക്ഷമായ പൊടിശ ല്യവും കൊണ്ട് യാത്രക്കാരും നാട്ടുകാരും പൊറു തിമുട്ടുന്നു. പയ്യോളി ടൗണിൻ്റെ ഹൃദയഭാഗത്താണ് കാൽനടയാത്ര പോലും ദുഷ്കരമായ രീതിയിൽ റോഡിന്റെ ശോചനീയാവസ്ഥ .ദേശീയപാതയുടെ ഇരുസർവിസ് റോഡുകളും തകർന്ന് തരിപ്പണമായിട്ടും കൃത്യമായ രീതിയിൽ ടാറിങ് നടത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി
മേൽപാല നിർമാണം പ്രവൃത്തി നടക്കുന്നതിനാൽ കോഴിക്കോട് -വടകര ഭാഗത്തേക്ക് ഒരു വലിയ വാഹനത്തിന് കഷ്ടിച്ച് പോകാൻ കഴിയുന്ന വീതി കുറഞ്ഞ സർവിസ് റോഡുകളാണ് ഇപ്പോൾ പൂർണ തകർച്ചയിലായിരിക്കുന്നത്.
CATEGORIES News