
പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
- കൊയിലാണ്ടി നഗരസഭാ ചെയർ പേർഴ്സൺ സുധ കിഴക്കേപ്പാട്ട് ഉപഹാര സമർപ്പണം നടത്തി
പന്തലായനി: കനവ് പന്തലായനിയുടെ നേതൃത്വത്തിൽ എംബിബിസ്, എൻഎംഎംഎസ്, യുഎസ്എസ്, എൽഎസ്എസ്, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.കൊയിലാണ്ടി നഗരസഭാ ചെയർ പേർഴ്സൺ സുധ കിഴക്കേപ്പാട്ട് ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ കനവ് സെക്രട്ടറി സച്ചിദാനന്ദൻ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് എൻ എം ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. യു.കെ ചന്ദ്രൻ, പ്രദീപൻ ഒ.എം ബിന്ദു ബീന യു.കെ അജീഷ് സംസാരിച്ചു ചടങ്ങിൽ ബിജേഷ് നന്ദി പറഞ്ഞു.
CATEGORIES News