
പവിത്രൻ മേലൂരിൻ്റെ ഫോട്ടോ അനാഛാദനം ചെയ്തു
- ഫോട്ടോ അനാച്ഛാദനം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു
കൊയിലാണ്ടി: മാധ്യമ പ്രവർത്തകൻ പവിത്രൻ മേലൂർ അനുസ്മരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി പ്രസ് ക്ലബ്ബിൽ ഫോട്ടോ അനാച്ഛാദനം നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. പ്രസിഡന്റ് എ. സജീവ്കുമാർ അധ്യക്ഷനായി.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഇ.കെ. അജിത്ത്, ആർ.ടി. മുരളി, രാഗം മുഹമ്മദലി, സെക്രട്ടറി യു. ഉണ്ണികൃഷ്ണൻ, ട്രഷറർ വിനീത് പൊന്നാടത്ത് എന്നിവർ സംസാരിച്ചു.
CATEGORIES News