പഹൽഗാം ഭീകരാക്രമണത്തിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു

പഹൽഗാം ഭീകരാക്രമണത്തിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു

  • പാക് കേന്ദ്രീകൃത ഗൂഢാലോചനയാണ് നടന്നതെന്നും പാക് ഭീകരൻ സാജിദ് ജാട്ടാണ് മുഖ്യസൂത്രധാരനെന്നും കുറ്റപത്രത്തിൽ പറയുന്നു.

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ കുറ്റപത്രം സമർപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. ഓപറേഷൻ മഹാദേവിലൂടെ സേന വധിച്ച പാക് ഭീകരരായ സുലൈമാൻ ഷാ, ഹംസ, ജിബ്രാൻ എന്നിവരാണ് മുഖ്യപ്രതികൾ. പാക് കേന്ദ്രീകൃത ഗൂഢാലോചനയാണ് നടന്നതെന്നും പാക് ഭീകരൻ സാജിദ് ജാട്ടാണ് മുഖ്യസൂത്രധാരനെന്നും കുറ്റപത്രത്തിൽ പറയുന്നു. ജമ്മുവിലെ എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

പാക് ഭീകര സംഘടനയായ ലഷ്കറെത്വയ്ബയും നിഴൽ സംഘടനയായ ദ റസിസ്റ്റൻസ് ഫ്രണ്ടുമാണ് ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. 1567 പേജുള്ള കുറ്റപത്രത്തിൽ ആറ് പ്രതികളാണുള്ളത്. 350 പ്രദേശവാസികളെ ഉൾപ്പെടെ രണ്ടായിരത്തോളം പേരെ എൻഐഎ ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )