
പാചകവാതക വില വർധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് കൂട്ടിയത് 61.50 രൂപ
- ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിൻ്റെ വില വർധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറിന് 61.50 രൂപയാണ് കൂട്ടിയത്. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.

ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1810 രൂപ 50 പൈസയായി ഉയർന്നു. നേരത്തെ 1749 രൂപയായിരുന്ന ഒരു സിലിണ്ടറിന്റെ വില.
CATEGORIES News