
പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ വിദ്യാർത്ഥി മരിച്ചു
- മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ ആണ് മരണപ്പെട്ടത്
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ വിദ്യാർത്ഥി മരിച്ചു. മേലെ അരിപ്ര പാലക്കൽ നൗഫലിന്റെ മകൻ നസൽ ആണ് മരണപ്പെട്ടത്. അരിപ്ര മേൽമുറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു നസൽ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നസൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയായിരുന്നു. ഒടുവിൽ ചികിത്സ ഫലിക്കാതെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കൊണ്ടോട്ടി കിഴിശ്ശേരിയിലെ അമ്മവീട്ടിൽ വച്ചാണ് ദാരുണ സംഭവം നടന്നത്. കുടുംബം സംഭവം നടന്നത്. കുടുംബം വിനോദയാത്രയ്ക്കായി തയ്യാറെടുക്കുന്നതിനിടെ പുലർച്ചെ വീടിന് പുറത്തിറങ്ങിയ നസലിനെ പാമ്പ് കടിക്കുകയായിരുന്നു.

സംഭവത്തെ തുടർന്ന് ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കടിച്ചത് ശ്രീലങ്കൻ വിഭാഗത്തിൽപ്പെട്ട പ്രത്യേകതരം പാമ്പ് ആയതിനാൽ, ഇന്ത്യയിൽ ലഭ്യമായ ആന്റിവെനം ഫലപ്രദമല്ലെന്നതാണ് ചികിത്സയിൽ വെല്ലുവിളിയായത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്ധ ചികിത്സ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
