പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ കേസെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി

പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ കേസെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി

  • കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകി.

തിരുവനന്തപുരം: പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന ലൈംഗിക പീഡന ആരോപണങ്ങളിൽ കേസെടുക്കണമെന്ന് മുഖ്യമന്ത്രിക്ക് പരാതി. ഇ എം സുരേഷ് ബാബുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി ജോൺ ഡാനിയേൽ മുഖ്യമന്ത്രി വിഡി സതീശന് പരാതി നൽകി.

സ്ത്രീസുരക്ഷ ഉറപ്പ് വരുത്തുക എന്നത് നമ്മുടെ സർക്കാറിന്റെ പ്രഖ്യാപിത നയമാണെന്നും പീഡന വിവരം അറിഞ്ഞിട്ടും ഒളിച്ച് വച്ചതിന് മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിചേർക്കണമെന്നും പരാതി പറയുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )