
പാലക്കുളത്ത് വാഹനാപകടം രണ്ടു വയസുകാരന് ദാരുണാന്ത്യം
- ടിപ്പർ ലോറി റോഡരികിലുണ്ടായിരുന്ന ഏസ് മിനിലോറിയിലും കാറിലും ഇടിക്കുകയായിരുന്നു
കൊയിലാണ്ടി: ദേശീയപാതയിൽ പാലക്കുളത്ത് ഉണ്ടായ വാഹനാപകടത്തിൽ രണ്ടു വയസുകാരന് ദാരുണാന്ത്യം. വടകര ചോറോട് സ്വദേശി മുഹമ്മദ് ഹിസാൻ (രണ്ട് വയസ്) ആണ് മരിച്ചത്. ഫാത്തിമ ഇസ(6), ഷെഫീറ, സൈഫ്, ജുമൈനിയ, സെഫീര്‍, ഫാത്തിമ, ലോറിയിലെ രണ്ട് ജീവനക്കാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉടനെ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
വളരെ വേഗത്തിൽ വന്ന ടിപ്പർ ലോറി റോഡരികിലുണ്ടായിരുന്ന ഏസ് മിനിലോറിയിലും കാറിലും ഇടിക്കുകയായിരുന്നു. നിർത്തിയിട്ട കാറിലുള്ള കുട്ടിയാണ് മരിച്ചത്. എട്ട് പേർക്ക് പരിക്കേറ്റിട്ടുമുണ്ടെന്നാണ് പ്രഥമിക വിവരം.
CATEGORIES News