
പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു
- കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ ഒരുക്കിയ ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ജീവിച്ച്എസ്എസ് കൊയിലാണ്ടിയിലെയും ജി.എച്ച്.എസ് വൻമുഖത്തിലെയും കേഡറ്റുകൾക്കായി പാസിംഗ് ഔട്ട് പരേഡ് സംഘടിപ്പിച്ചു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ ഒരുക്കിയ ചടങ്ങ് കൊയിലാണ്ടി നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുജിത് കുമാർ എ (എസ്.എച്ച്.ഒ., കൊയിലാണ്ടി) മുഖ്യാതിഥിയായി പങ്കെടുത്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. നജീബ്, വാർഡ് കൗൺസിലർ സി.കെ. ജയദേവൻ, ട്രാഫിക് എസ് ഐ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

നസീർ എഫ് എം പ്രതിജ്ഞ ചൊല്ലി. ജിവിഎച്ച്എസ്എസ് കൊയിലാണ്ടി പി.ടി.എ പ്രസിഡണ്ട് എ. സജീവ് കുമാർ, പ്രിൻസിപ്പൽ പ്രദീപ്കുമാർ എൻ.വി., വി.എച്ച്.എസ്., പ്രധാന അധ്യാപിക ഷജിത ടി, പ്രധാന അധ്യാപകൻ രാജൻ പി.സി., നവീന എം എന്നിവർ സന്നിഹിതരായിരുന്നു. എസ്.എം.സി ചെയർമാൻ പ്രവീൺകുമാർ, എസ്.എം.സി ചെയർമാൻ വൻമുഖം റഫ്ഹത്ത്, എം.പി.ടി.എ പ്രതിനിധി അസ്മ, ഡി ഐ മാരായ മുജീബ്, നിഖിൽ, ദിവ്യ, സി പി ഒ മാരായ സനിൽ കുമാർ, റജിന, ബബിത എന്നിവർ പങ്കെടുത്തു.കേഡറ്റുകളുടെ കൃത്യമായ പരേഡ് പ്രകടനം സന്നിഹിതരായവരുടെ പ്രശംസ നേടി. സമൂഹബോധവും നേതൃപാടവവും ശീലവും വളർത്തുന്നതിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിർണായക പങ്ക് വഹിക്കുന്നതായി വക്താക്കൾ അഭിപ്രായപ്പെട്ടു.
