
പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയും- എ. കെ. ശശീന്ദ്രൻ
- ശരത് പവാർ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
കോഴിക്കോട്: പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ. കെ. ശശീന്ദ്രൻ പ്രതികരിച്ചു. പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടാൽ മന്ത്രി സ്ഥാനം ഒഴിയും. പകരം സംസ്ഥാന പ്രസിഡന്റ് പദവി ലഭിച്ചേക്കു മെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രൻ പറഞ്ഞു. ശരത് പവാർ ക്ഷണിച്ചിട്ടാണ് നാളെ മുംബൈക്ക് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.