
പിഎസ്സിചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
- രാജേന്ദ്ര അർലേക്കറുടേത് ഭരണഘടന വിരുദ്ധ നിലപാട് ആണെന്നും പിഎസ്സിയെ അട്ടിമറിക്കാൻ ഗവർണറെ ബിജെപി ഉപയോഗിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം : പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ശുപാർശ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാജേന്ദ്ര അർലേക്കറുടേത് ഭരണഘടന വിരുദ്ധ നിലപാട് ആണെന്നും പിഎസ്സിയെ അട്ടിമറിക്കാൻ ഗവർണറെ ബിജെപി ഉപയോഗിക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും മന്ത്രിസഭയും നിലപാട് വ്യക്തമാക്കണം. വിഷയത്തിൽ യുഡിഎഫ് അർലേക്കറെ പിന്തുണക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
CATEGORIES News
