
പിഎസ്സി നിയമന ക്രമക്കേട് : ‘നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ല’ ; പിഎസി ചെയർമാൻ
- എഴുത്ത് പരീക്ഷയുടെ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും നടത്തിപ്പിൻ്റെ എല്ലാ മേഖലയിലും ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം : പിഎസി നിയമന ക്രമക്കേടിൽ നിയമ വിരുദ്ധമായ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് പിഎസ്സി ചെയർമാൻ ഡോ. എം. ആർ ബൈജു. ഇന്റർവ്യൂ നടപടികൾ നടത്തിയത് സുതാര്യമായാണെന്നും ഉദ്യോഗസ്ഥർക്കാണ് വീഴ്ച സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അംഗങ്ങളുടെ ആരോപണം തള്ളിയിരിക്കുകയാണ് അദ്ദേഹം. എഴുത്ത് പരീക്ഷയുടെ വിവരങ്ങൾ ചോദിച്ചിട്ടില്ലെന്നും നടത്തിപ്പിൻ്റെ എല്ലാ മേഖലയിലും ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

പിഎസ്സി പരീക്ഷാ വിഭാഗം അഡീഷണൽ സെക്രട്ടറി ആർ. ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലാണ് നടപടി. ക്രമക്കേടിൽ ക്രൈം ബ്രാഞ്ച് ഹരിയെ പ്രതി ചേർത്തിരുന്നു. പരീക്ഷയുടെ ചുമതലമുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഹരി. ഹരിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ടും സമർപ്പിച്ചിരുന്നു. തുടർന്ന് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയായിരുന്നു. അതേസമയം പിഎസ്സിക്കെതിരെ നിരന്തരം പരാതികൾ ലഭിക്കുന്നതായി മുഖ്യമന്ത്രി സഭയിൽ ഉന്നയിച്ചിരുന്നു. ഡിജിപിക്ക് മാത്രം 180 പരാതികൾ ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
