പിഎസ് സിയെ മറികടന്ന് കാലിക്കറ്റ് സർവകലാശാലയിൽ ചട്ട വിരുദ്ധ നിയമനത്തിന് നീക്കം

പിഎസ് സിയെ മറികടന്ന് കാലിക്കറ്റ് സർവകലാശാലയിൽ ചട്ട വിരുദ്ധ നിയമനത്തിന് നീക്കം

  • യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കാണ് ചട്ട വിരുദ്ധ നിയമന നീക്കം നടത്തുന്നത്

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ പിഎസ്‌സിയെ മറികടന്ന് ചട്ട വിരുദ്ധ നിയമനത്തിന് നീക്കം. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കാണ് ചട്ട വിരുദ്ധ നിയമന നീക്കം നടത്തുന്നത്. ഇതിനായി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ തസ്തിക മാറ്റം വഴി നിയമനം നൽകാനാണ് സിൻഡിക്കേറ്റ് തീരുമാനം.

നിയമനം നൽകുക സർവകലാശാലയിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ജീവനക്കാർക്കാണ്. തീരുമാനമെടുത്തത് ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗമാണ്. ആകെ ഒഴിവുകളുടെ നാല് ശതമാനം തസ്തിക മാറ്റം വഴി നിയമനം നൽകാനാണ് തീരുമാനം. സിൻഡിക്കേറ്റിലെ യുഡിഎഫ് അംഗങ്ങൾ തീരുമാനത്തെ എതിർത്തിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )