
പിക്കപ്പ് വാൻ മറിഞ്ഞ് അപകടം
- അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
കുറ്റ്യാടി:ചോളപുല്ല് കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞ് അപകടം.കുറ്റ്യാടി ചുരം റോഡിൽ മുളവട്ടത്ത് കട്ടക്കയം ബസ് സ്റ്റോപ്പിന് അടുത്താണ് അപകടം നടന്നത്.

കർണാടകയിൽ നിന്നും ചോളപുല്ലുമായി പേരാമ്പ്രയിലേക്ക് വരികയായിരുന്ന വാഹനമാണ് ചുരം ഇറങ്ങി മുളവട്ടത്ത് എത്തിയപ്പോൾ നിയന്ത്രണംവിട്ട് മറിഞ്ഞത്. അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
CATEGORIES News
