പിതൃപുണ്യം തേടി ഭക്തർ

പിതൃപുണ്യം തേടി ഭക്തർ

  • പൊയിൽക്കാവ് ബീച്ചിൽ ചടങ്ങുകൾ കനത്ത സുരക്ഷയിൽ

കൊയിലാണ്ടി: കർക്കിടക വാവ് ബലി ഇന്ന്.പുലർച്ചെ മുതൽ പൊയിൽക്കാവ് ബീച്ചിൽ നൂറുകണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൻ്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്.

ചടങ്ങുകൾക്ക് ഷാജി രാജഗിരി മുഖ്യ കാർമികത്വം വഹിച്ചു. ഏകദേശം മൂന്ന് മണിയോടെ ആളുകൾ ചടങ്ങിനായി ബീച്ചിലെത്തിയിരുന്നു. ശക്തമായ തിരയുണ്ടായിരുന്നതിനാൽ കോസ്റ്റൽ പോലീസിന്റെയും കൊയിലാണ്ടി ഫയർഫോഴ്സിൻ്റെയും കനത്ത സുരക്ഷയിലായിരുന്നു ചടങ്ങുകൾ നടത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )