
പിഷാരികാവ് ക്ഷേത്ര ഭക്തിഗാന വീഡിയോ ആൽബം സമർപ്പിച്ചു
- ബിജു കൈവേലിയുടെ രചനയിൽ സുരേന്ദ്രൻ പുത്തൂർവട്ടം ബാലുശ്ശേരിയാണ് ഈണവും ആലാപനവും നിർവ്വഹിച്ചത്
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സമർപ്പിച്ച ഭക്തിഗാന വീഡിയോ ആൽബം മേൽശാന്തി എൻ.നാരായണൻ മൂസ്സത് പ്രകാശനം ചെയ്തു.
ബിജു കൈവേലിയുടെ രചനയിൽ സുരേന്ദ്രൻ പുത്തൂർവട്ടം ബാലുശ്ശേരിയാണ് ഈണവും ആലാപനവും നിർവ്വഹിച്ചത്. പ്രതീഷ് ഭവാനിയുടെ ഓർക്കസ്ട്രേഷനിൽ ഒരുങ്ങിയ ആൽബത്തിൻ്റെ സമർപ്പണത്തിൽ ബിജു കൈവേലിയും സുരേന്ദ്ര പുത്തൂർവട്ടവും ഭക്തജനങ്ങളും പങ്കെടുത്തു.
CATEGORIES News
