
പിഷാരിക്കാവിൽ മനോരമയുടെ പോക്കറ്റ് കലണ്ടർ പ്രകാശനം ചെയ്തു
- മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ മേൽശാന്തി എൻ നാരായണൻ മൂസതിന് നൽകി പ്രകാശനം ചെയ്തു
കൊല്ലം :കാളിയാട്ട മഹോത്സവം നടക്കുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാവിലമ്മയുടെ ഫോട്ടോ ആലേഖനം ചെയ്ത മനോരമയുടെ പോക്കറ്റ് കലണ്ടർ മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ മേൽശാന്തി എൻ നാരായണൻ മൂസതിന് നൽകി പ്രകാശനം ചെയ്തു.

ട്രസ്റ്റി ബോർഡ് അംഗം സി. ഉണ്ണികൃഷ്ണൻ, ദേവസ്വം മാനേജർ വി.പി. ഭാസ്ക്കരൻ, മുൻമേൽ ശാന്തി എൻ.പി നാരായണൻ മൂസത് , പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതി പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ എ. ശ്രീകുമാരൻ നായർ മനോരമ പ്രതിനിധികളായ ബിനീഷ്, സുരേഷ് എന്നിവർ പങ്കെടുത്തു
CATEGORIES News