പി .കുഞ്ഞിക്കണാരൻ അനുസ്മരണം

പി .കുഞ്ഞിക്കണാരൻ അനുസ്മരണം

  • സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പ്രമുഖ സിപിഎം നേതാവായിരുന്ന പി.കുഞ്ഞിക്കണാരൻ്റ
30-ാം ചരമവാർഷികവും അനുസ്മരണ യോഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവും, കൊയിലാണ്ടി ലോക്കൽ കമ്മിറ്റി സെക്രട്ടരി,കയർ, കർഷക തൊഴിലാളി യൂനിയൻ, നിർമ്മാണ തൊഴിലാളി യൂനിയൻ നേതാവുമായിരുന്നു പി.കുഞ്ഞിക്കണാരൻ.
ലോക്കൽ സെക്രട്ടരി എൻ.കെ.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് എൽ.ജി.ലിജിഷ്, അജീഷ് മാസ്റ്റർ പേരാമ്പ്ര , എം.പത്മനാഭൻ എന്നിവർ സംസാരിച്ചു. സി.പ്രജില സ്വാഗതം പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )