
പി. ജയചന്ദ്രൻ അനുസ്മരണം നടത്തി പന്തലായനി ഹയർസെക്കന്ററി സ്കൂൾ
- സ്കൂൾ വിദ്യാർഥികളും അധ്യാപകരും ജയചന്ദ്രന്റെ ഗാനങ്ങൾ അവതരിപ്പിച്ചു
പന്തലായനി:പന്തലായനി ഹയർസെക്കന്ററി സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. പ്രശസ്ത സംഗീതജ്ഞനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ സുനിൽ തിരുവങ്ങൂർ ജയചന്ദ്രന്റെ അനശ്വര ഗാനങ്ങൾ ആലപിച്ചുകൊണ്ട് അനുസ്മരണ ഭാഷണം നടത്തി.

എട്ടാം ക്ലാസ്സ് വിദ്യാർഥിനി പാർവണ അജിത്ത് ജയചന്ദ്രന്റെ ജീവചരിത്രം അവതരിപ്പിച്ചു.സ്കൂൾ വിദ്യാർഥികളും അധ്യാപകരും ജയചന്ദ്രന്റെ ഗാനങ്ങൾ അവതരിപ്പിച്ചു.
CATEGORIES News
