
പി.ജയചന്ദ്രൻ അനുസ്മരണം നടത്തി
- താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി. രാജൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു
മുചുകുന്ന്: രംഗകല ലൈബ്രറി & റീഡിംഗ് റൂം പാച്ചാക്കൽ മുചുകുന്ന് ആഭിമുഖ്യത്തിൽ പി.ജയചന്ദ്രൻ അനുസ്മരണം ‘ഭാവലയം’ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.വി. രാജൻ ഉദ്ഘാടനം ചെയ്തു.

സത്യൻ തടത്തിൽ ജയചന്ദ്രൻ അനുസ്മരണം നടത്തി. ബിജീഷ് എൻ അദ്ധ്യക്ഷത വഹിച്ചു.ഒ പി. പ്രകാശൻ സ്വാഗതവും ഷിജു എൻ നന്ദിയും രേഖപ്പെടുത്തി . തുടർന്ന് പ്രാദേശിക ഗായകർ അവതരിപ്പിച്ച ഭാവഗാനമഞ്ജരി അരങ്ങേറി. പ്രകാശൻ.കെ. പ്രശാന്തൻ എൻ. വി. അനീഷ് ഒ എം , ഉഷാരാജീവ് , നീരജ് ഐ.സുരേഷ് , ആർഷിദ് രാജ്
ബിജേഷ് രാഹുൽ ലാൽ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു.
CATEGORIES News