
പീഡന പരാതി; സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം
- മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലാണ്
ജാമ്യം
കോഴിക്കോട്: ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിന് 30 ദിവസത്തേക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി. മാങ്കാവ് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
തന്നെ ഭീഷണിപ്പെടുത്തിയെന്നും പണം നൽകി സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്നും യുവാവ് ആരോപിച്ചു. പരാതിയുമായി മുന്നോട്ടുപോകുമെന്നും മാങ്കാവ് സ്വദേശിയായ യുവാവ് പറഞ്ഞു.
CATEGORIES News