
പുത്തഞ്ചേരി ഗവ. എൽ പി സ്കൂളിൽ ഓണാഘോഷം ഗംഭീരമായി
- ഓണാഘോഷം മിസ് ഇന്ത്യ ഗ്ലാം വേൾഡ് വിജയിയും പ്രശസ്ത മോഡലുമായ പൗർണമി മുരളി ഉദ്ഘാടനം ചെയ്തു
ഉള്ളിയേരി :പുത്തഞ്ചേരി ഗവ. എൽ പി സ്കൂളിലെ ഓണാഘോഷം മിസ് ഇന്ത്യ ഗ്ലാം വേൾഡ് വിജയിയും പ്രശസ്ത മോഡലുമായ പൗർണമി മുരളി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകൻ ഗണേശ് കക്കഞ്ചരി ആധ്യക്ഷം വഹിച്ചു. വിവിധ മത്സര വിജയികൾക്ക് പിടി എ പ്രസി നിധീഷ് കൂട്ടാക്കൂൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

സ്മിജ പി. ആർ., സിനി പനാട്ട്, ശ്രുതി എം , ശ്രീനു കെ. എം ,
സായന്തന എസ് , ധനിഷ കെ , റിൻസിയ ,ഷംന അൻസിത്ത്, രേഖ ടി. എൻ,നിഖിത പി.കെ എന്നിവർ സംസാരിച്ചു. സ്നേഹപ്പൂക്കളം, കുട്ടികളും രക്ഷിതാക്കളും ഒരുക്കിയ കലാപരിപാടികൾ, വിനോദ മത്സരങ്ങൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിനു മിഴിവേകി
CATEGORIES News
TAGS ULLIYERI
