
പുത്തൻ മാറ്റങ്ങളുമായി ബിഎസ്എൻഎൽ
- ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു
ന്യൂഡൽഹി: ഭാരത സർക്കർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. പഴയതിൽ നിന്ന് വ്യത്യസ്തമായി ഓറഞ്ച് നിറത്തിലുള്ളതാണ് പുതിയ ലോഗോ. ‘കണക്ടിങ് ഇന്ത്യ’ എന്ന പഴയ ടാഗ്ലൈനിനു പകരം ‘കണക്ടിങ് ഭാരത്’ എന്നും പുതിയ ലോ ഗോയിൽ കാണാം. രാജ്യവ്യാപകമായി 4ജി നെറ്റ്വർക്ക് ലോഞ്ചിന് മുന്നോടിയായാണ് കമ്പനിയുടെ മാറ്റങ്ങൾ. നിലവിൽ തെരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് 4G സേവനങ്ങൾ ലഭ്യമാകുന്നത്. കമ്പനി ഉടൻ തന്നെ രാജ്യത്ത് 5G സേവനങ്ങൾ അവതരിപ്പിക്കും. ഇതോടൊപ്പം, ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ട് നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. അനാവശ്യമായെത്തുന്ന മെസേജുകളും, തട്ടിപ്പുസന്ദേശങ്ങളും സ്വയം ഫിൽട്ടർ ചെയ്യുന്ന സ്പാം-ഫ്രീ നെറ്റ്വർക്കാണ് ഇതിലൊന്ന്.
CATEGORIES News