
പുനഃസ്ഥാപിക്കാതെ പാസഞ്ചർ ട്രെയിനുകൾ ദുരിതത്തിലായി യാത്രക്കാർ
- എട്ടുമാസം പിന്നിട്ടിട്ടും സർവിസ് പുനഃസ്ഥാപിക്കാ ൻ റെയിൽവേ തയാറായിട്ടില്ല
കോഴിക്കോട്: ട്രാക്ക് അറ്റകുറ്റപ്പണിക്കായി റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാതെ റെയിൽവേ. ട്രാക്ക് ബലപ്പെടുത്താൻ എന്ന പേരിൽ സെപ്റ്റംബർ 9, 10 മുതലാണ് കോഴിക്കോട് ഷൊർണൂർ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06496) പൂർ ണമായും തൃശൂർ-കോഴിക്കോട് അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06495) ഭാഗികമായും നിർത്തലാക്കി റെയിൽവേ ഉത്തരവിറക്കിയത്. റെയിൽവേയുടെ ഈ പ്രവർത്തി യാത്രക്കാരെ വലിയ തോതിലാണ് ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.
മൂന്നാഴ്ചകൾക്കുള്ളിൽ സർവിസ് പുനഃസ്ഥാപിക്കുമെന്നാണ് സതേൺ റെയിൽവേ ജനറൽ മാനേജർ അറിയിച്ചിരുന്നത്. എന്നാൽ, എട്ടുമാസം പിന്നിട്ടിട്ടും സർവിസ് പുനഃസ്ഥാപിക്കാ ൻ റെയിൽവേ തയാറായിട്ടില്ല. ട്രാക്ക് ബലപ്പെടുത്തൽ പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും സർവിസ് പുനരാരംഭിക്കാൻ തയാറാകാത്ത റെയിൽവേയുടെ നടപടി പ്രതിഷേധത്തി നിടയാക്കുന്നുണ്ട്.
രാവിലെ 7.30ന് കോഴിക്കോടുനിന്ന് പുറപ്പെടുന്ന ട്രെയിൻ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന നൂറുകണക്കിന് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. കോഴിക്കോട്, മ ലപ്പുറം, പാലക്കാട് ജില്ലകളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ സീസൺ ടിക്കറ്റ് എടുത്ത് സ്ഥിരമായി ഈ പാസഞ്ചറിനെ ആശ്രയിക്കുന്നവരായിരുന്നു. വൈകീട്ട് ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും ഇത് ഏറെ ആശ്വാസകരമായിരുന്നു.