പുരന്ദരദാസർ പുരസ്ക്കാരം തബലവാദകൻ ഉസ്‌താദ് വി. ഹാരിസ് ഭായ്ക്ക്

പുരന്ദരദാസർ പുരസ്ക്കാരം തബലവാദകൻ ഉസ്‌താദ് വി. ഹാരിസ് ഭായ്ക്ക്

  • മലരി കലാമന്ദിരത്തിൻ്റെ പതിനൊന്നാമത് പുരസ്കാരമാണ് ഹാരിസ് ഭായ്ക്ക് ലഭിക്കുന്നത്

കൊയിലാണ്ടി : മലരി കലാമന്ദിരം ഏർപ്പെടുത്തിയ ഈ വർഷത്തെ സംഗീത പിതാമഹൻ പുരന്ദരദാസർ പുരസ്ക്കാരം തബലവാദകൻ ഉസ്‌താദ് വി. ഹാരിസ് ഭായ്ക്ക്.
10001രൂപയും പ്രശസ്തി പത്രവും ഒക്ടോബർ 12 ന് നവരാത്രി സംഗീതോത്സവ വേദിയായ കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് പാലക്കാട് പ്രേംരാജ് പുരസ്ക്കാരം സമർപ്പിക്കും.

തബലയിൽ മാത്രമല്ല ഹാർമോണിയത്തിലും നിരവധി പ്രതിഭകളുടെ ഗുരുനാഥനാണ് ഹാരിസ്‌ഭായ്. 2005 ൽ കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മറ് നിരവധി പുരസ്‌കാരങ്ങളും ആദരവുകളും ലഭിച്ചിട്ടുണ്ട്.

പീപ്പിൾസ് ക്ലബിലാണ് ഹാരിസ് ഭായ് ആദ്യമായി തബല ക്ലാസ് ആരംഭിച്ചത്. 78-ാം വയസ്സിലും ഈ അതുല്യപ്രതിഭ തന്റെ വീട്
ഗുരുകുലമാക്കി ഹിന്ദുസ്ഥാനി ശൈലിയിൽ തബല അഭ്യസിപ്പിച്ചുവരു
ന്നു. സംസ്ഥാന കലോത്സവങ്ങളിൽ തുടർച്ചയായി ഒന്നാം സമ്മാനം നേടിയ ശിഷ്യർ നിരവധിയാണ്.
കൽക്കത്ത രവീന്ദ്രനാഥ സർവ്വകലാശാലയിലെ നിഖിൽ ഭാരതി കോളേജിൽ നിന്ന് സ്വർണ്ണമെഡൽ നേടിയ പ്രശസ്‌ത തബല വാദകൻ റോഷൻ ഹാരിസാണ് മകൻ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )