
പുരസ്ക്കാരത്തുക ദുരിതാശ്വാസ നിധിയിലേക്ക്
- കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘമാണ് പുരസ്‌ക്കാരത്തുക കൈമാറിയത്
കോഴിക്കോട് :വയനാട്ടിലെ ദുരന്തത്തിൻ്റെ പാശ്ചാത്തലത്തിൽ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
പുരസ്‌ക്കാരത്തുക സംഭാവന ചെയ്ത് കോഴിക്കോട് സിറ്റി പോലീസ് എംപ്ലോയീസ് സഹകരണ സംഘം.
ഈ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച എംപ്ലോയീസ് സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ടതിന് പുരസ്കാരത്തോടൊപ്പം ലഭിച്ച ഒരു ലക്ഷം രൂപയും സംഘത്തിൻ്റെ ആദ്യ ഗഡു സംഭാവനയായ ഒരു ലക്ഷം രൂപയും ചേർത്ത് രണ്ട് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
CATEGORIES News