പുളിയഞ്ചേരി യു.പി. സ്കൂളിൽ ആട്യാ പാട്യാ ഗെയിം പരിശീലനം ആരംഭിച്ചു

പുളിയഞ്ചേരി യു.പി. സ്കൂളിൽ ആട്യാ പാട്യാ ഗെയിം പരിശീലനം ആരംഭിച്ചു

കോച്ചുമാരായ ദാസൻ മാസ്റ്ററും സബിത ടീച്ചറും പരിശീലനത്തിന് നേതൃത്വം നൽകുന്നു.

പുളിയഞ്ചേരി:റെയിൻബോ 26–27 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ പഠനമികവിനൊപ്പം കായികരംഗത്തും മികവ് വളർത്തുക എന്ന ലക്ഷ്യത്തോടെ പുളിയഞ്ചേരി യു.പി. സ്കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആട്യാ പാട്യാ ഗെയിം പരിശീലനം ആരംഭിച്ചു.പഠനത്തോടൊപ്പം വ്യത്യസ്തമായ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

കോച്ചുമാരായ ദാസൻ മാസ്റ്ററും സബിത ടീച്ചറും പരിശീലനത്തിന് നേതൃത്വം നൽകുന്നു.ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ്, എം.പി.ടി.എ. ചെയർപേഴ്സൺ രാഗ് ലിരാജ്, അഖിൽ പി.സി., റഷീദ് പുളിയഞ്ചേരി എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )