
പൂക്കാട് കലാലയംകളി ആട്ടംസമാപിച്ചു
- സമാപന സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
പൂക്കാട്: സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നു വന്ന
500 ൽ പരം കുരുന്നു മനസ്സുകളിൽ സന്തോഷത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും മാരിവിൽ വിരിയിച്ച് പൂക്കാട് കലാലയത്തിൽ നടന്ന പന്ത്രണ്ടാമത് കളി ആട്ടത്തിന് തിരശ്ശീല വീണു. ആറു ദിവസമായി നീണ്ടുനിന്ന നാടകക്കളരിയിൽ കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ കുട്ടികളുമായി സംവദിച്ചു. 11 നാടകങ്ങൾ അവതരിപ്പിച്ചു. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ വെച്ച് ശിവദാസ് ചേമഞ്ചേരി കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കേമ്പ് ലീഡർമാർക്ക് കലാലയത്തിൻ്റെ സ്നേഹോപഹാരം നൽകി.
സമ്മേളനത്തിൽ മനോജ് നാരായണൻ , എ. അബൂബക്കർ ,ശിവദാസ് കാരോളി , ഡോ. ഇ. ശ്രീജിത്ത് , സുനിൽ തിരുവങ്ങൂർ , എ.കെ. രമേഷ് , കാശി പൂക്കാട് പി.പി ഹരിദാസൻ , കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു .
CATEGORIES News