
പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ശില്പ ചുമർ സമർപ്പണം പൂർത്തിയായി
- ഡോ. എം .കെ കൃപാൽ ശില്പ മതിൽ സമർപ്പിച്ചു
പൂക്കാട്:കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കലാലയം ആർട്ടിസ്റ്റും ഉള്ളി കേന്ദ്രം വൈസ് പ്രിൻസിപ്പലുമായ ആർട്ടിസ്റ്റ് ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം പൂർത്തീകരിച്ചു .യു .കെ രാഘവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് ഡോ. എം .കെ കൃപാൽ ശില്പ മതിൽ സമർപ്പിച്ചു .

ആർട്ടിസ്റ്റ് ബിജുവിനെ പൊന്നാട ചാർത്തി ആദരിച്ചു .ശിവദാസ് കാരോളി, കെ. ശ്രീനിവാസൻ , ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂൾ ,വി.വി. മോഹനൻ ഡോ.അബൂബക്കർ കാപ്പാട് ,കാശി പൂക്കാട് എന്നിവർ സംസാരിച്ചു.

CATEGORIES News