
പെരുവട്ടൂർ-നടേരിക്കടവ് റോഡ് തകർന്നു;യാത്രക്കാർ ദുരിതത്തിൽ
- നടേരിക്കടവ് ഭാഗത്തേക്ക് ഒരു ബസ് സർവീസ് എന്ന ആവശ്യവും ശക്തമാണ്
കൊയിലാണ്ടി: പെരുവട്ടൂർ – നടേരിക്കടവ് റോഡ് പൊളിഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ. കൊയിലാണ്ടിയിലെ ബ്ലോക്ക് കാരണം നെല്ലിയാടി മേപ്പയൂർ ഭാഗത്തിന് വരുന്ന വാഹനങ്ങൾ എളുപ്പത്തിൽ കൊയിലാണ്ടിയിൽ എത്താൻ ഈ റോഡാണ് ഉപയോഗിക്കുന്നത്.
കാലങ്ങളായി റോഡിന്റെ അറ്റകുറ്റപ്പണികൾ ഒന്നും നടത്തിയിട്ടില്ല. നടേരിക്കടവ് ഭാഗത്തേക്ക് ഒരു ബസ് റൂട്ടിനു വേണ്ടി ജനങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും അതിനും ഇതുവരെ ഒരു പരിഹാരവുമില്ല. നടേരി കടവിൽ നിന്ന് പെരുവട്ടൂർ വരെ ഒന്നര കിലോമീറ്റർ ദൂരം നടന്നുവേണം വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ള യാത്രക്കാർ ബസ് കയറാൻ.
CATEGORIES News