പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം -പെൻഷനേർസ് അസോസിയേഷൻ

പെൻഷൻകാരുടെ ആനുകൂല്യങ്ങൾ ഉടൻ നൽകണം -പെൻഷനേർസ് അസോസിയേഷൻ

  • ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

മൂടാടി: പെൻഷൻ പരിഷ്കരണത്തിന്റെയും ക്ഷാമ ആശ്വാസത്തിന്റെയും കുടിശ്ശിക ഉടൻ ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി യൂണിറ്റ് പ്രവർത്തകർ കൺവെൻഷൻ ആവശ്യപ്പെട്ടു. കൊയിലാണ്ടി സബ് ട്രഷറി അരങ്ങാടത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് മാറ്റിയിട്ട് മാസങ്ങൾ പിന്നിട്ടു. എന്നിട്ടും പുതിയ ട്രഷറി കെട്ടിട നിർമ്മാണം കൊയിലാണ്ടിയിൽ ആരംഭിച്ചിട്ടില്ല. ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കെ.എസ്.എസ്.പി.യു പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ അധ്യക്ഷനായി . ബ്ലോക്ക് പ്രസിഡണ്ട് എൻ. കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. ടി . സുരേന്ദ്രൻ മാസ്റ്റർ ,എ . ഹരിദാസ് പി. എൻ . ശാന്തമ്മ ടീച്ചർ, പി. ശശീന്ദ്രൻ, കെ .പി.ശശീന്ദ്രൻ എന്നിവർ സംസാരിച്ചു മുതിർന്നവർക്ക് ആദരവും പുതിയ മെമ്പർമാർക്ക് സ്വീകരണവും നൽകി . കൈത്താങ്ങ് സഹായ വിതരണവും നടന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )