പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേക്കും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുന്നു-ഒഎം. രാജൻ

പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേക്കും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുന്നു-ഒഎം. രാജൻ

  • കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ കെ എസ്‌ എസ്‌ പി എ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരുന്നു അദ്ദേഹം

കൊയിലാണ്ടി: പെൻഷൻകാരുടേയും ജീവനക്കാരുടേയും സാധാരണ ജനങ്ങളുടേയും ആനുകൂല്യങ്ങളും അവകാശങ്ങളും സർക്കാർ കവർന്നെടുക്കുകയാണെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഒഎം. രാജൻ അഭിപ്രായപ്പെട്ടു. അവകാശനിഷേധത്തിനെതിരെ കൊയിലാണ്ടി ട്രഷറിക്കു മുന്നിൽ കെ എസ്‌ എസ്‌ പി എ നടത്തിയ ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയാരുന്നു അദ്ദേഹം.

കൊയിലാണ്ടി നിയോജക മണ്ഡലം സെക്രട്ടറി ബാബുരാജ് പി സ്വാഗതം പറഞ്ഞ സമരത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് വത്സരാജ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് എൻ. മുരളീധരൻ തൊറോത്ത് മുഖ്യപ്രഭാഷണം നടത്തി. ടി.കെ കൃഷ്ണൻ, രാജീവൻ മഠത്തിൽ,ബാലൻ ഒതയോത്ത്, ശിവദാസൻ വാഴയിൽ,പ്രേമകുമാരി എസ്.കെ, പ്രേമൻ നന്മന, ആർ.നാരായണൻ മാസ്റ്റർ, സോമൻ വായനാരി, രവീന്ദ്രൻമണമൽ എന്നിവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )