
പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കുക-കെഎസ്എസ് പിയു
- സമ്മേളനം കെഎസ്എസ്പിയു ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:പെൻഷൻ അയ്യഞ്ചാണ്ടു പരിഷ്കരണം തത്വത്തിന്റെ അടിസ്ഥാനത്തിൽ 2024 ജൂലായിൽ തുടങ്ങേണ്ട പെൻഷൻ പരിഷ്കരണം നടപടി ആകാത്ത സാഹചര്യത്തിൽ പെൻഷൻ പരിഷ്കരണ നടപടി ഉടൻ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. കെഎസ്എസ്പിയു ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കെഎസ്എസ്പിയു ജില്ലാ ജോയിന്റ് സെക്രട്ടറി അശോകൻ കൊടക്കാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി ടി വി ഗിരിജ, സി അപ്പുക്കുട്ടി, പി സുധാകരൻ, കെ സുകുമാരൻ, ശ്രീധരൻ അമ്പാടി, കെ കെ ചന്ദ്രൻ, എം നാരായണൻ, എൻ കെ വിജയഭാരതി, പി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. രണ്ടുപേർക്ക് കൈത്താങ്ങ് വിതരണവും നടക്കുന്നു. പുതിയ ഭാരവാഹികളായി പി വി രാജൻ പ്രസിഡണ്ട്, എം എം ചന്ദ്രൻ സെക്രട്ടറി കെ കെ നാരായണൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.