
പെൻഷൻ ഭവന് തറക്കല്ലിട്ടു
- എൻ.കെ.കെ മാരാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു
കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി പന്തലായനി അക്ലാരിയിൽ നിർമ്മിക്കുന്ന പെൻഷൻ ഭവന് തറക്കല്ലിട്ടു. എൻ.കെ.കെ മാരാർ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.

സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ, ടി.സുരേന്ദ്രൻ മാസ്റ്റർ കെട്ടിട നിർമ്മാണ കമ്മിറ്റി കൺവീനർ ചേനോത്ത് ഭാസ്കരൻ , അമ്പാടി ശ്രീധരൻ, പി.കെ.ബാലകൃഷ്ണ കിടാവ് , പി. എൻ ശാന്തമ്മ ടീച്ചർ, വി.പി. ബാലകൃഷ്ണൻ മാസ്റ്റർ, എം.ബാലകൃഷ്ണൻ മാസ്റ്റർ, എം.അശോകൻ , പി.ദാമോദരൻ മാസ്റ്റർ, എ. ഹരിദാസ്,ടി.വേണുഗോപാൽ, വി.എം.ലീല ടീച്ചർ, ഉല്ലാസ് മാസ്റ്റർ, സംസാരിച്ചു.
CATEGORIES News