പേരാമ്പ്രയിൽ തെരുവുനായ ആക്രമണത്തിൽ 11 പേർക്കു കടിയേറ്റു

പേരാമ്പ്രയിൽ തെരുവുനായ ആക്രമണത്തിൽ 11 പേർക്കു കടിയേറ്റു

  • പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പേരാമ്പ്ര:തെരുവുനായയുടെ ആക്രമണത്തിൽ അതിഥിത്തൊഴിലാളി ഉൾപ്പെടെ 11 പേർക്ക് കടിയേറ്റു. പേരാമ്പ്ര ടൗണിലും സമീപ പ്രദേശങ്ങളിലെ ചിരുത കുന്ന്, പാറാട്ടുപാറ, ക്രൈപ്രം റോഡ് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. രാവിലെ മലബാർ ഗോൾഡിനു അടുത്ത് ഉത്തർ പ്രദേശ് സ്വദേശി ഉബൈന്തിനെയാണ് (21) ആദ്യം തെരുവുനായ കടിച്ചത്.യുവാവ് പെയിന്റിങ് ജോലിക്കായി എത്തിയതായിരുന്നു . കെട്ടിടത്തിനകത്തു നിന്നു പുറത്ത് റോഡിലേക്ക് ഇറങ്ങിയ തൊഴിലാളിയെ നായ ഓടി വന്ന് കടിക്കുകയായിരുന്നു. കാലിനും കൈക്കും കടിയേറ്റ ഉബൈന്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു . പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

മാർക്കറ്റിനു അടുത്ത് നിന്ന് നിജിത്ത് കൂട്ടാലിട (33), രജീഷ് കോടേരിച്ചാൽ (36) എന്നിവർക്കും കടിയേറ്റു. 5-ാം വാർഡിൽ പാറാട്ടുപാറയിൽ സുമ വടേക്കണ്ടിക്കും (38) ചിരുതകുന്ന് ഭാഗത്ത് ഗീത തൊണ്ടിപ്പുറത്ത് (55), ബന്ധുവീട്ടിൽ വന്ന അനിൽ കുമാർ (49) എന്നിവർക്കുമാണ് കടിയേറ്റത്. വൈകിട്ട് മാർക്കറ്റിന് അടുത്ത് നിന്ന് പൈതോത്ത് സ്വദേശി കാസിം (62), ബാലകൃഷ്ണൻ (66), എൽഐസി ഓഫിസിന് സമീപത്ത് നിന്നു ബാലൻ (62) എന്നിവർക്കും, കൈപ്രം റോഡിൽ നിന്ന് എരവട്ടൂർ ബാലകൃഷ്‌ണൻ (67), കല്ലോട് താലൂക്ക് ആശുപത്രിക്ക് സമീപത്ത് നിന്ന് ഇബ്രാഹിം (45) എന്നിവർക്കും കടിയേറ്റു. പരുക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )