
പേരാമ്പ്രയിൽ ലഹരി വിൽപ്പനയ്ക്കെതിരെ കർശന പരിശോധന നടത്തി പോലീസ്
- പേരാമ്പ്രയിലെ ഒന്നാംമൈൽസ്, പാണ്ടിക്കാട്, കോടേരിച്ചാൽ, പുറ്റംപൊയിൽ, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ് പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്‌ഡ് നടത്തിയത്
പേരാമ്പ്ര:പേരാമ്പ്രയിൽ ലഹരി വിൽപ്പനയ്ക്കെതിരെ കർശന പരിശോധന നടത്തി പോലീസ്.പേരാമ്പ്ര പോലീസ് നാർക്കോട്ടിക് റെയ്‌ഡ് നടത്തിയത് പേരാമ്പ്രയിലെ ഒന്നാംമൈൽസ്, പാണ്ടിക്കാട്, കോടേരിച്ചാൽ, പുറ്റംപൊയിൽ, പൈതോത്ത് തുടങ്ങിയ സ്ഥലങ്ങളിലാണ്.
സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിന്റെ നേതൃത്വത്തിൽ ആണ് റെയ്ഡ് നടത്തിയത്.റെയ്ഡിൽ കഞ്ചാവും മറ്റ് രാസ ലഹരികളും മണത്തുകണ്ടുപിടിക്കാൻ കഴിവുള്ള പ്രിൻസ് എന്ന പോലീസ് നായയും പങ്കെടുത്തു. സിപിഒ മാരായ ബിനീഷൻ, ജ്യോതേഷ്, പ്രതീഷ്, വുമൺ സിപിഒ ഷാനി തുടങ്ങിയവരാണ് റെയ്ഡിൽ പങ്കെടുത്തത്.

വരും ദിവസങ്ങളിൽ ലഹരിക്കെതിരെ പേരാമ്പ്ര പരിധിയിൽ ശക്തമായ റെയ്‌ഡും നടപടികളും എടുക്കുമെന്ന് പേരാമ്പ്ര ഇൻസ്പെക്ടർ ജംഷീദ് പറഞ്ഞു.
CATEGORIES News