
പേരാമ്പ്ര ശക്തമായ കാറ്റ്; തേക്കുമരം കടപുഴകി വീണു
- ആളപായമില്ല
- വീടും വീട്ടുപകരണങ്ങളും തകർന്നു
പേരാമ്പ്ര: തേക്ക് മരം കടപുഴകി വീണ് വാളൂരിൽ വീട് തകർന്നു. വാളൂർ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇല്ല്യങ്കോട്ട് ബാബുവിന്റെ വീടാണ് തകർന്നത്. ഓട് മേഞ്ഞ വീടിന്റെ പിൻഭാഗത്തായാണ് മരം വീണത്.
വീടിന്റെ അടുക്കളയുടെയും സമീപത്തെ മുറിയുടെയും മേൽക്കൂര പൂർണ്ണമായും തകർന്നു. മുറിയിലെ ഫർണിച്ചറുകൾ വീട്ടുപകരണങ്ങൾ എന്നിവ തകർന്നു. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ പറയുന്നു . ഞായറാഴ്ച വൈകുന്നേരം നാലരയോടെ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും സമീപത്തെ വീട്ടുപറമ്പിലെ തേക്ക് മരം ബാബുവിന്റെ വീടിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല.
CATEGORIES News